ബി.എസ്.സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെൻ്റ്
2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 18 ന് നടത്തും. അപേക്ഷകർ www.lbscentre.kerala.gov.in വഴി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 16, 17 വൈകുന്നേരം അഞ്ച് മണിക്കകം സമർപ്പിക്കണം.
മുമ്പ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്മെന്റിന് പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 19 ന് കോളേജുകളിൽ പ്രവേശനം നേടണം. മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പിന്നീട് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.