ബി.എസ്‌സി.നഴ്‌സിംഗ്, പാരാമെഡിക്കൽ അലോട്ട്‌മെന്റ് 27ന്

2024-25 അദ്ധ്യയന വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്,  മറ്റ്  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിംഗ് കോളേജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് നവംബർ 27 ന് നടത്തും.

www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനായി പുതുതായി  കോഴ്‌സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുമ്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ പുതിയ തീയതിയിൽ കോളേജുകളിൽ നിന്നും ലഭിച്ച എൻ.ഒ.സി ഓപ്ഷൻ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യണം.

മുൻ അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച്‌ അതത് കോളേജുകളിൽ നവംബർ 28 നകം പ്രവേശനം നേടണം. ഫോൺ: 04712560363, 64.