ബി.ഫാം ലാറ്ററൽ എൻട്രി രണ്ടാംഘട്ട അലോട്ട്‌മെന്റ്
കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന രേഖകളും സഹിതം ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.