ബാച്ചിലർ ഓഫ് ഡിസൈൻ: അവസാന ഘട്ട അലോട്ട്മെന്റ് 

2025-26 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്മെന്റ്  ലഭിച്ച വിദ്യാർത്ഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ച് ആഗസ്റ്റ് 12ന് മുമ്പ് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.