ബി.ടെക്, ബി.ആർക്: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ

2025-26 അധ്യയന വർഷത്തെ സർക്കാർ,എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്, ബി.ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഒമ്പതിന് തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നടക്കും.

ഒമ്പതിന് രാവിലെ 8 മുതൽ 12 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും ട്യൂഷൻ ഫീസ് അടയ്‌ക്കണം. ജനറൽ വിഭാഗത്തിള്ളവർക്ക് 9,650 (8650+ 1000 സിഡി) രൂപയും എസ്‌സി/ എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 1,000 രൂപയുമാണ് ട്യൂഷൻ ഫീസ്.

ഗവൺമെന്റ്, എയ്ഡഡ്, കേപ്, ഐ.എച്ച്ആർ.ഡി, എൽ.ബി.എസ്, സി.സി.ഇ, എസ്‌.സി.ടി, കുസാറ്റ്, മോഡൽ എൻജിനിയറിങ് കോളേജ് എന്നീ  സ്ഥാപനങ്ങളിൽ നിന്നും സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻ.ഒ.സി ആവശ്യമില്ല.കൂടുതൽ വിവരങ്ങൾക്ക്: 0471-2561313, 9400006510, 940006411, www.dtekerala.gov.in