തൃശ്ശൂർ എഞ്ചി. കോളേജിൽ അസി. പ്രൊഫസർ നിയമനം

തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സയൻസ്, മെക്കാനിക്കൽ കമ്പ്യൂട്ടർ സിവിൽ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ(എം.സി.എ), ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ  അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ  ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ജൂൺ 18 ന് രാവിലെ പത്തിന് പരീക്ഷ -അഭിമുഖം നടത്തും. സ്കൂൾ ഓഫ് ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ പത്തിന് നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 04872334144