അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കാസർകോട് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ താത്ക്കാലിക അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത (എം.ടെക്), മുന്‍പരിചയം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലം വിറ്റ എന്നിവയും സഹിതം ഫെബ്രുവരി 17ന് രാവിലെ 11നകം പ്രിന്‍സിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 0467 2250377, 9495646060.