മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ ക്ലിനിക്കൽ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ഡി/ എം.എസ് പി.ജി ബിരുദധാരികളായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 73500 രൂപ വേതനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഉൾപ്പെടുത്തിയ അപേക്ഷകൾ സെപ്റ്റംബര്‍ 21 ന് വൈകീട്ട് അഞ്ചു മണിക്കകം careergmcm@gmail.com എന്ന ഇമെയിലിൽ ലഭിക്കണം.
അപേക്ഷയിൽ മൊബൈൽ നമ്പറും, ഇ മെയിലും ഉണ്ടായിരിക്കണം. അധികയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2764056.