ടി.ഡി.മെഡി.കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ആലപ്പുഴ ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡി.എം അല്ലെങ്കില്‍ ഡി.എന്‍.ബി., മൂന്ന് വര്‍ഷത്തെ അധ്യാപനം പരിചയം, എസ്.എം.സി. രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 29  രാവിലെ 11ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.