തൃശ്ശൂരിൽ ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒന്ന് മുതല്‍

ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെ തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നടത്തും. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്.

കോമണ്‍ എന്‍ട്രന്‍സ് എക്സാം (സി.ഇ.ഇ) മുഖേന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ 2024 ഡിസംബര്‍ 15 ന് അയച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *