വയനാട്ടിൽ ആര്‍മി റിക്രൂട്ട്മെന്റ് റാലി ജുലായ് 18 മുതല്‍ 

വയനാട് കല്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍  ജുലായ് 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും.വടക്കന്‍ ജില്ലകളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ കോഴിക്കോട്, കാസർകോട്, തൃശ്ശൂര്‍, കണ്ണൂര്‍ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 4500 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ശാരീരിക ക്ഷമതാ പരിശോധനയും വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയും നടത്തും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 2018 ന് ശേഷം  ഇതാദ്യമാണ് ജില്ലയില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്.

റിക്രൂട്ട്മെന്റ് റാലിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടർ രേണുരാജിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട്് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ കേണല്‍ പി.എച്ച് മഹാഷബ്ദെ റാലിയെ ക്കുറിച്ച് വിശദീകരിച്ചു. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ജില്ലാ സൈനികക്ഷേമ വെല്‍ഫെയര്‍ ഓഫീസര്‍ എസ്.സുജിത എന്നിവരും പങ്കെടുത്തു.