ഫിഷറീസ് വകുപ്പിന്റെ അക്വാകൾച്ചർ പരിശീലനം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായുള്ള അക്വാകൾച്ചർ പരിശീലന പരിപാടിയിലേക്ക് 20നും 30നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം.  മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും.

ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരെഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം.  ആറു പേർക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമാണ്. പ്രതിമാസം 10,000 രൂപ  സ്റ്റൈപ്പന്റ് ലഭിക്കും.

താല്പര്യമുള്ളവർ ജൂലൈ 14നു മുൻപായി നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി കോളേജ് (പി. ഒ.), ആലുവ എന്ന വിലാസത്തിലോ ഓഫീസിന്റെ ഇമെയിൽ nifamaluva@gmail.com മുഖേനയോ സമർപ്പിക്കണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *