സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ 2026 ജനുവരി സെഷനിൽ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

ആറുമാസം കാലാവധിയുള്ള സർട്ടിഫിക്കറ്റ് ഇൻ ഫിറ്റ്നസ്സ് ട്രെയിനിംഗ് പ്രോഗ്രാം, സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാം, ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാം എന്നീ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ രണ്ടാം സെമസ്റ്ററിലേയ്ക്കുള്ള ലാറ്ററൽ എൻട്രി നേടുന്നതിനും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ ഡിസംബർ 31നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.srccc.in. ഫോൺ : 04712325101.