വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) യുടെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കാസർകോട് ജില്ലയിലെ മടിക്കൈ മോഡല്‍ കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in നിന്നുംഡൗണ്‍ലോഡ് ചെയ്യാം. കോളേജില്‍ നിന്നു നേരിട്ടും അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ഡിസംബര്‍ 31നകം കോളേജില്‍ നല്‍കണം. ഫോണ്‍-0467 2081910, 9447070714.