പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷ ഓൺലൈനായി 2024 മെയ്  30 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനീയറിംഗ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2548402. ഇ-മെയിൽ: jaya.kscste@kerala.gov.in 

Leave a Reply

Your email address will not be published. Required fields are marked *