എം.ബി.എക്ക് (ദുരന്തനിവാരണം) അപേക്ഷ ക്ഷണിച്ചു
റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് 2025 – 2027 അധ്യയന വർഷത്തേക്കുള്ള എം.ബി. എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾക്ക് ഏപ്രിൽ 22 വരെ ildm.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടുകൂടി നടത്തിവരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) കോഴ്സാണിത്.
അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : എക്സിക്യൂട്ടീവ് ഡയറക്ടർ, ഐ. എൽ. ഡി. എം. 8547610005, ildm.revenue@gmail.com