ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം

വടക്കേ മലബാറിന്‍റെ അനുഷ്ഠാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റിലുണ്ടാക്കി ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ഇരുപത്തിനാലടി വലുപ്പത്തിലാണ് സുരേഷ് ചിത്ര രചന നടത്തിയത്. കണ്ണൂരിലെ നഗരമധ്യത്തിലുള്ള ബേക് സ്റ്റോറിലൈവ്

ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം കണ്ണൂരില്‍ എത്തിയ സുരേഷ് 15 മണിക്കൂര്‍ സമയമെടുത്താണ് വലിയ ചിത്രം തീര്‍ത്തത്. ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ച് പല നിറത്തിലുള്ള ബിസ്ക്കറ്റ്

നിരത്തി വെച്ചാണ് ചിത്രം തയ്യാറാക്കിയത്. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ഇരുപത്തയ്യായിരം ബിസ്ക്കറ്റുകളും, മറ്റു ബേക്കറി ഉല്പന്നങ്ങളും ഇതിനായി ഉപയോഗിച്ചു. വിവിധ മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെഎഴുപത്തി ഒന്‍പതാമത്തെ

മീഡിയമാണ്‌ ബേക്കറി ഉൽപ്പന്നങ്ങൾ. സുരേഷിനെ കൂടാതെ ക്യാമറാമെന്‍ സിംബാദ്, ഫെബി, കണ്ണൂരിലെ കലാകാരന്മാരായ ഷൈജു കെ. മാലൂര്‍, ഗോകുലംരതീഷ്‌ എന്നിവരും ബേക് സ്റ്റോറി പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു. നിർമ്മാണ ശേഷം ഈ ഉല്പന്നങ്ങളെല്ലാം ബയോ ഡീഗ്രേഡ് ചെയ്യാൻ കണ്ണൂർ ജില്ലയിലെ വെറ്റിനറി ഫാമിലേക്ക് നൽകി.