ഒരു ലക്ഷത്തോളം ബലൂണുകൾ കൊണ്ട് മഹാത്മജിയുടെ ചിത്രം

കേരളത്തിൻ്റെ തലസ്ഥാന നഗരിക്ക് വർണ്ണം ചാർത്തി ബലൂണിൽ ഗാന്ധിജിയുടെ ചിത്രം. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് ഒരു ലക്ഷത്തോളം ബലൂണുകൾ നിരത്തി തിരുവനന്തപുരത്ത് ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ചിത്രം രൂപകല്പന ചെയ്തത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 152 അടി വലുപ്പത്തിലാണ് ചിത്രം സൃഷ്ടിച്ചത്.

വി.കെ. പ്രശാന്ത് എം.എൽ.എയുടെ സഹായത്തോടെ സുഹൃത്തായ നസീബിൻ്റെ നിർദേശ പ്രകാരം നൂറോളം പേരുടെ സഹായത്തോടെയാണ് ഇത്രയും വലുപ്പത്തിൽ ചിത്രം ഉണ്ടാക്കിയത്. ഇതിനായി നാല് ദിവസത്തോളം പ്രയത്നിച്ചു. കൂട്ടുകാരായ സിംബാദ്, രതീഷ്, ഫെബി, സുനിൽ നയന, സീജിബിജു, ശ്രീകാന്ത് എന്നിവർ സഹായത്തിനുണ്ടായിരുന്നു.

ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികൾ നേരിട്ട് വന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും വേദിയിൽ വെച്ച് സമ്മാനിച്ചു. ആദ്യമായാണ് ഇത്രയും വലിയ ചിത്രം ഉണ്ടാക്കു ന്നതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. നൂറു മീഡിയത്തിൽ ചിത്രങ്ങൾ ചെയ്യാനുള്ള സുരേഷിൻ്റെ ദൗത്യത്തിൽ എൺപതാമത്തെ മീഡിയമാണ് ബലൂൺ.

One thought on “ഒരു ലക്ഷത്തോളം ബലൂണുകൾ കൊണ്ട് മഹാത്മജിയുടെ ചിത്രം

  1. An excellent idea…I appreciate the thought process and congratulate Mr Suresh for this outstanding effort…All the best for future endeavours..God bless.

Leave a Reply

Your email address will not be published. Required fields are marked *