ചിമ്മിനി ചുമരില്‍ വിരലുകളില്‍ വിരിഞ്ഞ ടോവിനോതോമസ്
ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെ മകൻ ഇന്ദ്രജിത്ത് വിരൽ കൊണ്ട് വരച്ച ചിത്രം കലാസ്വാദകരെ ആകർഷിക്കുന്നു. പേപ്പറില്‍ മാത്രം വരച്ചു പരിചയമുള്ള ഇന്ദ്രജിത്ത് ഇത് ആദ്യമായാണ് അക്രിലിക് കളര്‍ ഉപയോഗിച്ച് ചിത്രം വരക്കുന്നത്. അതും ബ്രഷിന്‍റെ സഹായമില്ലാതെ വിരലുകള്‍ മാത്രം ഉപയോഗിച്ച്. വീടിനു മുകളിലുള്ള ചിമ്മിനിയുടെ ചുമരില്‍ രണ്ടു ദിവസം കൊണ്ടാണ് ടോവിനോ
തോമസിന്‍റെ പുതിയ സിനിമയായ കളയിലെ കഥാപാത്രത്തെ വരച്ചത്. കളര്‍ പെന്‍സിലിലും വാട്ടര്‍ കളറിലും പേപ്പറില്‍ മാത്രമാണ് ഇത് വരെ വരച്ചിരുന്നത്. ബ്രഷ് ഉപയോഗിച്ച് പരിചയമില്ലാത്തതിനാല്‍ ഇത്ര വലിയ ചിത്രം വിരൽ കൊണ്ടു തന്നെ വരക്കുകയായിരുന്നു. ചിത്രത്തിന് ആറടി ഉയരവും നാലടി വീതിയുമുണ്ട് കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തില്‍
പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്ദ്രജിത്ത് ലോക് ഡൗണ്‍ ആയതിനാൽ ഓണ്‍ ലൈനില്‍ തന്നെയാണ് പഠനം. ഒഴിവു ദിവസമായ ശനിയും ഞായറുമാണ് ഇത്തരത്തിലുള്ള കലാപ്രകടനങ്ങളില്‍ മുഴുകുന്നത്.