ഗുരുവായൂർ മഞ്ജുളാൽത്തറയിൽ കുചേല പ്രതിമ സ്ഥാപിച്ചു
ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയർന്നു. ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ
കുചേലപ്രതിമയുടെ സമർപ്പണവും അനാച്ഛാദനവും നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ദീപം കൊളുത്തി.
നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശില്പത്തിനരികെയാണ് കുചേല പ്രതിമ. വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്പി. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ്.ബി.നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ പങ്കെടുത്തു.




















