രാജാ രവിവര്‍മ്മ ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ തുറന്നു

ലളിതകലാ അക്കാദമിയുടെ കീഴില്‍ കിളിമാനൂരിൽ നിര്‍മിച്ച രാജാ രവിവര്‍മ്മ ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ നിര്‍മിച്ചത്. ദേശീയവും അന്തർദേശീയവുമായ തലത്തിലുള്ള കലാകാരന്മാർക്ക് വന്ന്

താമസിക്കുന്നതിനും കലാ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതിനും അതോടൊപ്പം വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും  സ്ഥാപനം അവസരമൊരുക്കും.

മികച്ച സൗകര്യങ്ങളോടു കൂടിയ നാല് മുറികളും, ലോബിയും, കിച്ചൺ, ഡൈനിംഗ് ഹാൾ എന്നിവയുമടങ്ങുന്നതാണ് റസിഡൻസി. സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് സാംസ്‌കാരിക വകുപ്പിന് വേണ്ടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീയാക്കിയത്.
.