മാര്‍ബിള്‍ കഷണങ്ങൾ കൊണ്ട് ഫുജൈറ രാജാവിന്‍റെ ചിത്രം

പതിനാല് രാജ്യങ്ങളിലെ വിവിധ നിറത്തിലുള്ള മാർബിൾ കഷണങ്ങൾ കൊണ്ട് ഫുജൈറ രാജാവിൻ്റെ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. യു എ. ഇ. യിലെ ഫുജൈറയില്‍ അല്‍ ഹമൂദി എന്ന സ്ഥാപനം നടത്തുന്ന തൃശൂര്‍ ജില്ലക്കാരന്‍ ചളിങ്ങാടുള്ള അബ്ദുല്‍ ഖാദറാണ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചിത്രകാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ സുരേഷിനെ

ഫുജൈറയിലേക്ക് ക്ഷണിച്ചത്. അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിൽ വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച മാര്‍ബിൾ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയത് അബ്ദുള്‍ ഖാദറിന് ഇത്തരത്തില്‍ മാര്‍ബിളുകള്‍ കൊണ്ട് ഫുജൈറ രാജാവായ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ ചിത്രം ഉണ്ടാക്കാനുള്ള ആശയം ഉണ്ടായപ്പോഴാണ് നാട്ടുകാരനായ ക്യാമറാമാൻ സിംബാദിനെയും സുരേഷിനേയും യു.എ. ഇ ലേക്ക് ക്ഷണിച്ചത്. 10 അടി

വീതിയും 14 അടി നീളവുമുള്ള പ്ലൈവുഡ് അടിച്ച ബോഡില്‍ സിലിക്കോണ്‍ പശ ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ പീസുകള്‍ ഒട്ടിച്ച് ഒരാഴ്ച സമയമെടുത്താണ് ചിത്രം തീര്‍ത്തത്. മാര്‍ബിളുകള്‍ ആവശ്യമനുസരിച്ച് കട്ടുചെയ്യാന്‍ അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിലെ പണിക്കാരും സഹായത്തിന് എത്തി. ഇന്ത്യ, യു എ ഇ, ഒമാന്‍,

ഫൈസല്‍ ഹമൂദി സുരേഷിന് പുരസ്ക്കാരം സമ്മാനിക്കുന്നു.

ഇറ്റലി, തുര്‍ക്കി, സ്പെയിൻ, ഇറാന്‍, ജോര്‍ദാന്‍, ഈജിപ്ത്ത്, സിറിയ, ചൈന, പാക്കിസ്ഥാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ പതിനാല് രാജ്യങ്ങളില്‍ നിന്നു കൊണ്ടുവന്ന മാര്‍ബിളുകളാണ് ഇതിനായി ഉപയോഗിച്ചത് ഒറ്റനോട്ടത്തില്‍ പെയിന്‍റിങ് പോലെ തോന്നുമെങ്കിലും ബ്രഷോ പെയിന്‍റോ ഉപയോഗിക്കാതെ മാര്‍ബിളിന്‍റെ നിറങ്ങളില്‍

അബ്ദുള്‍ ഖാദറിനൊപ്പം സുരേഷും സിംബാദും

മാത്രംകാണുന്ന ചിത്രം മനോഹരമാണ്. അബ്ദുല്‍ഖാദറിന്‍റെ പാട്ണര്‍ കൂടിയായ അറബി ഫൈസല്‍ ഹമൂദി ചിത്രം കണ്ട് സുരേഷിനെ അഭിനന്ദിക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. ക്യാമറാമാൻ സിംബാദ് പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂ ട്യൂ ബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *