ക്ഷേത്ര ശില്പങ്ങളുടെ പരിയാരം ശൈലിയുമായി പവിത്രൻ
മലബാറിലെ ക്ഷേത്രങ്ങൾക്ക് ദാരുശില്പ ഭംഗി പകർന്ന പരിയാരം ശൈലിയുടെ പാരമ്പര്യ കണ്ണി ഇവിടെയുണ്ട് – പവിത്രൻ പരിയാരം . 25 വർഷത്തിനിടയിൽ 260 ക്ഷേത്രങ്ങളുടെ മുഖരൂപമായ കിംപുരുഷനെ കൊത്തിയെടുത്ത് റെക്കോഡിട്ടിരിക്കുകയാണ് പവിത്രൻ.

മലബാറിലെ ക്ഷേത്രങ്ങളിൽ രണ്ടായിരത്തിലധികം തെയ്യത്തിന്റെ ശില്പങ്ങളും പവിത്രന്റെ കൈകളിലൂടെ പിറന്നിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും പവിത്രന്റെ ദാരുശില്പങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനടുത്ത വീട്ടിലാണ് പവിത്രന്റെ ദാരുശില്പ പണിശാല. ആറ് ശിഷ്യന്മാരുമുണ്ട് കൊത്തുപണിക്ക്. മലബാറിലെ ക്ഷേത്രശില്പ നിർമ്മാണത്തിൽ പരിയാരം ശൈലിക്ക് നാന്നൂറ് വർഷത്തെ പഴക്കമുണ്ട്.

ദാരുശില്പകലയിൽ അപൂർവ്വ സിദ്ധിയുണ്ടായിരുന്ന പരിയാരം കോക്കാംവളപ്പിൽ ചാത്തു മേലാശാരിയാണ് പരിയാരം ശൈലിയുടെ തുടക്കക്കാരൻ. മലബാറിലെ മഹാക്ഷേത്രങ്ങളിൽ മിക്കതിലും മരത്തിലുള്ള കൊത്തുപണികൾ ചെയ്തത് ചാത്തു മേലാശാരിയും ശിഷ്യന്മാരുമാണ്.

വടകര പൊന്മേരി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങൾക്ക് ദാരുശില്പഭംഗി പകർന്നത് ഈ കുടുംബക്കാരാണ്. ചാത്തു മേലാശാരിയുടെ സഹോദരന്റെ മകൻ കുണ്ടിലെ വളപ്പിൽ ചാത്തു മേലാശാരിയാണ് ഈ ശൈലിയുടെ പിൻതുടർച്ചക്കാരൻ. കാഞ്ഞങ്ങാട് മഡിയൻ കൂലോം, തളിപ്പറമ്പ് തൃച്ചംബരം, പാണപ്പുഴ സോമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കൊത്തുപണി ചെയ്തത് ചാത്തു ആചാരിയാണ്.

പിന്നീട് ചാത്തുവിന്റെ മകൻ ഗോവിന്ദന്‍ ഉദയവർമ്മൻ ഈ സ്ഥാനഞ്ഞത്തി കടത്തനാട് മുതൽ കാസർകോട് അതിർത്തിയായ മഞ്ചേശ്വരം വരെയുള്ള ക്ഷേത്രങ്ങളിലും കാവുകളിലും ഈ കുടുംബത്തിന്റെ കരവിരുതുണ്ട്. ഇത് പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പവിത്രൻ പറയുന്നു. സ്ക്കൂൾ കാലത്ത് ചിത്രം വരയിൽ താല്പര്യമുണ്ടായിരുന്ന പവിത്രൻ പ്രീഡിഗിക്ക് ശേഷമാണ് ദാരുശില്പകലയിലേക്ക് തിരിഞ്ഞത്. ഉദയവർമ്മന്റെ

സഹോദരന്‍ ചാത്തു കേരളവർമ്മന്റെ കീഴിലാണ് കുറേ കാലം പവിത്രൻ പ്രവർത്തിച്ചത്. ക്ഷേത്രത്തിനും കാവിനു മുന്നിലും കാണുന്ന കിംപുരുഷന്റെ നാവ് നീട്ടിയ രൂപം കൊത്തിയെടുക്കാനാണ് ആദ്യകാലത്ത് പരിശീലിച്ചത്. ഇതിനെ വ്യാളിമുഖം കീർത്തി മുഖം എന്നും പറയും. ക്ഷേത്ര ഗോപുരത്തിന്റെ കോണുകളിൽ കാണുന്ന വ്യാളികളും ഉണ്ടാക്കാൻ പരിശീലിച്ചു. കണ്ണൂർ കനകത്തൂർ ചീർ മ്പക്കാവിൽ ദാരികവധം കഥയുടെ 500 ചെറിയ ശില്പങ്ങൾ ഉണ്ടാക്കി. വടക്കേമല ബാറിലെ പല ക്ഷേത്രങ്ങളിലും കൊത്തുപണികൾ ചെയ്തിട്ടുണ്ട്.

ക്ഷേത്രങ്ങളിലേക്കുള്ള കൊത്തുപണികൾക്ക് ആവശ്യമായ തേക്ക് മരം വീട്ടിൽ എത്തിച്ചു തരും. വീട്ടിൽ നിന്ന് കൊത്തുപണി ചെയ്ത് ക്ഷേത്രങ്ങളിൽ സ്ഥാപികുകയാണ് ചെയ്യുന്നത്. ഇപ്പോൾ പല ദേവശില്പങ്ങളും തെയ്യ ശില്പങ്ങളും ഉണ്ടാക്കുന്നുണ്ട്. 12 പേർ പവിത്രന്റെ പരിയാരത്തിന്റെ ശിഷ്യന്മാരായി പ്രവർത്തിച്ചിട്ടുണ്ട്. സോമൻ ആചാരിയാണ് അച്ഛൻ. അമ്മ വത്സല .ഭാര്യ മീര. അമർനാഥ്, ശ്രീഹരി എന്നിവർ മക്കളാണ്.
Sculpture gallery







Exquisite work. He is blessed indeed.