ഓട്ടൻതുള്ളലിൽ അയ്യായിരത്തിലേറെ വേദികൾ പിന്നിട്ട് സുരേഷ് വർമ്മ

ഓട്ടൻതുള്ളലിനെ ജനകീയമാക്കാൻ പ്രവർത്തിക്കുന്ന ഒരു കലാകാരൻ കുഞ്ചന്റെ തട്ടകത്തിലുണ്ട്. അമ്പലപ്പുഴ സുരേഷ് വർമ്മ. മൂന്നു പതിറ്റാണ്ടായി ഈ കലാരംഗത്തു പ്രവർത്തിക്കുന്ന സുരേഷ് വർമ്മ അയ്യായിരത്തിലേറെ വേദികൾ പിന്നിട്ടു കഴിഞ്ഞു.

ഓട്ടൻതുളളൽ

നന്നേ ചെറിയ പ്രായത്തിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഓട്ടൻതുള്ളൽ ഇഷ്ടപ്പെട്ട് ഇത് പഠിക്കാനായി ഇറങ്ങിത്തിരിച്ചത്. പഠനം കഴിഞ്ഞ് ഓട്ടൻതുള്ളൽ അധ്യാപകനുമായി. ഇപ്പോൾ മുന്നൂറ് കലാകാരന്മാരുള്ള അഖില കൈരളി തുള്ളൽ കലാസംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. ആലപ്പുഴയിലെ അമ്പലപ്പുഴ പടിഞ്ഞാറെ നടക്കടുത്തുള്ള ചിരട്ടപ്പുറത്ത് കോവിലകത്താണ് സുരേഷിന്റെ ജനനം.

പറയൻ തുള്ളൽ

അമ്പലപ്പുഴ ക്ഷേത്രത്തിലും നാട്ടിലുമായി ഓട്ടൻതുളളൽ കണ്ട് വളർന്ന ബാല്യത്തിന് പിന്നെ അതിൽ നിന്ന് മാറാനായില്ല. ആറാം ക്ലാസിലായിരുന്നപ്പോൾ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ തുള്ളൽ കളരിയിൽ ആദ്യ ബാച്ചിൽ ഈ കലാരൂപം പഠിക്കാൻ ചേർന്നു. സ്ക്കൂളില്‍ പോകുന്നതിനിടയിൽ തന്നെ ശനി ഞായർ

ദിവസങ്ങളിലായിരുന്നു പഠനം. നാലു വർഷത്തെ പഠനത്തിലൂടെ
ഓട്ടൻതുളളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവ സ്വായത്തമാക്കി. വയലാർ കൃഷ്ണൻകുട്ടി ആശാന്റെ കീഴിലായിരുന്നു പഠനം. ആ കാലം തൊട്ടു തന്നെ വേദികളിലും നിറഞ്ഞുനിന്നു. സ്ക്കൂൾ യുവജനോത്സവ വേദികളിൽ സമ്മാനിതനായി.

 ഡിഗ്രി കഴിഞ്ഞപ്പോൾ സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഈ കളരിയിൽ അധ്യാപകനായി ജോലി കിട്ടി. ഇപ്പോൾ 11 വർഷമായി ഇവിടെ പ്രവർത്തിച്ച് ഓട്ടൻതുള്ളലിനെ പരിപോഷിപ്പിച്ചു വരികയാണ്.

കലാമണ്ഡലം ഗീതാനന്ദനൊപ്പം

നാലു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ഇവിടെ പഠനം സൗജന്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും സുരേഷ് ഓട്ടൻതുളളൽ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഗോവ, തഞ്ചാവൂർ എന്നിവിടങ്ങളിലും വിദേശത്ത് ഒമാനിലും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസിന്റെ

ഉദ്ഘാടന ചടങ്ങിലും ക്ഷണിതാവായി. കേരള കലാമണ്ഡലത്തിന്റെ സൗഗന്ധിക പുരസ്ക്കാരം, ഏവൂർ ദാമോദരനാശാൻ സ്മാരക അവാർഡ്, ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നാട്യരത്ന പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാലങ്ങളായി സുരേഷ് വർമ്മയുടെ ശിഷ്യരാണ്

ഓട്ടൻതുള്ളൽ കലാകാരന്മാരുടെ സംഗമം

സ്ക്കൂൾ കലോത്സവങ്ങളിൽ ഒന്നാമതെത്തുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള കുട്ടികളെ സുരേഷ് ഓട്ടൻതുള്ളൽ പഠിപ്പിക്കുന്നുണ്ട്. മൃദംഗ വിദ്വാനായിരുന്ന പരേതനായ കെ.ആർ. രവിവർമ്മയുടെയും ചെമ്പകവല്ലിത്തമ്പുരാട്ടിയുടെയും മകനാണ്. അധ്യാപികയായ ബിന്ദുവാണ് ഭാര്യ. ദേവജവർമ്മ ,ദേവിജ വർമ്മ എന്നിവർ മക്കൾ. ബിസിനസ്സ് രംഗത്തുള്ള സുഭാഷ് വർമ്മ സഹോദരനാണ്.

കുടുംബത്തോടൊപ്പം 

മറ്റ് കലാരൂപങ്ങളുടെ ഇടയിൽ പിന്തള്ളപ്പെടുന്ന ഓട്ടൻതുള്ളൽ കേരളത്തിന്റെ സ്വന്തം കലയാണെന്നും ഇതിനെ സംരക്ഷിക്കാൻ സർക്കാരും കലാ സംഘടനകളും മുന്നോട്ടു വരണമെന്നും സുരേഷ് അഭിപ്രായപ്പെടുന്നു.

 
 

One thought on “ഓട്ടൻതുള്ളലിൽ അയ്യായിരത്തിലേറെ വേദികൾ പിന്നിട്ട് സുരേഷ് വർമ്മ

  1. ഇനിയും ഒരുപാട് വേദികൾ കീഴടക്കുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *