നെന്മിനി ബലരാമ ക്ഷേത്രത്തിൽ ചുമർചിത്രങ്ങൾ മിഴി തുറന്നു
ഗുരുവായൂർ ദേവസ്വത്തിൻ്റെ നെൻമിനി ശ്രീബലരാമ ഷേത്രത്തിനഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു. ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ വേണുഗോപാലം ചിത്രത്തിന്റെ കണ്ണുകളിൽ കറുപ്പ് നിറം നൽകി മിഴി തുറക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
അരൂർ സ്വദേശി രാധാകൃഷ്ണനെന്ന ഭക്തനാണ് ചുമർചിത്രങ്ങൾ വഴിപാടായി വരച്ച് ക്ഷേത്രത്തിന് സമർപ്പിച്ചത്. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ നാലാം വർഷ വിദ്യാർഥികളായ അഭിജിത്ത് ടി.എസ്, അഖിലബാബു, വിഷ്ണു. കെ.എസ്, സ്നേഹ എം. കവിത, അപർണ ശിവാനന്ദ്, കീർത്തി സുരേഷ് എന്നീ വിദ്യാർഥികളും ചുമർചിത്ര പഠനം പൂർത്തിയാക്കിയ അഭിനവ്, ശ്രീജ എ. ജെ.എന്നിവരും ചേർന്നാണ് ആറുമാസമെടുത്ത്
ചിത്രങ്ങൾ ആക്രിലിക് നിറങ്ങളിൽ വരച്ചത്.
കൃഷ്ണനും ബലരാമനും, ചതുരാക്ഷരി ഗോപാലം, കാളിയമർദ്ദനം, ഗണപതി,ദുർഗ തുടങ്ങിയ ചിത്രങ്ങളാണ് വരച്ചത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വഴിപാട് സമർപ്പിച്ച രാധാകൃഷ്ണൻ, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻബാബു, അദ്ധ്യാപകൻ ബബിഷ് യു.വി. എന്നിവരെ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുരുഷോത്തമപണിക്കർ, സെക്രട്ടറി എ.വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.