25 കലാകാരന്മാരുടെ വർണ്ണ ചിത്രങ്ങളിൽ തിളങ്ങി കേരളം

കേരളത്തിലെ 14 ജില്ലകളുടെ കലാ സാംസ്ക്കാരിക മുഖം വർണ്ണങ്ങളിൽ തിളങ്ങി. അമ്പത് അടി വലുപ്പത്തിലുള്ള ഭൂപടത്തിൽ കേരളത്തിൻ്റെ തനത് പാരമ്പര്യം കലാകാരന്മാർ വരച്ചെടുത്തു.

വയനാട് വൈത്തിരിയിൽ എക്‌സോട്ടിക് ഡ്രീംസ് എന്ന സംഘടനയിലെ കലാകാരന്മാരാണ് വരയിലൂടെ വർണ്ണ കേരളം സൃഷ്ടിച്ചത്. വിവിധ ജില്ലകളിൽ നിന്ന് എത്തിയ 25 കലാകാരന്മാരാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണങ്ങൾ ചാലിച്ചത്.

വയനാട് വൈത്തിരിയിലുള്ള വാർഡ്‌ 80 ഹോം സ്റ്റേയിലാണ് കേരളവര എന്ന പേരിൽ ചിത്രകലാ കൂട്ടായ്മ സംഘടിപ്പിച്ചത്. കലാകാരന്മാരും കുടുംബങ്ങളും അടക്കം അമ്പതോളം പേരാണ് പരിപാടിയിൽ

പങ്കെടുത്തത്. പ്ലൈവുഡിൽ ഓരോ ജില്ലയുടെയും ഭൂപടം കട്ട് ചെയ്ത് അകൃലിക് കളറിൽ ജില്ലകളിലെ പ്രധാന കലകളും കെട്ടിടങ്ങളും മറ്റും വരച്ചു. ജില്ലകളുടെ ആകൃതിയിലുള്ള ഭൂപടങ്ങൾ ചേർത്ത് വെച്ച് അമ്പതടി വലുപ്പത്തിൽ ആണ് കേരളവര പൂർത്തിയാക്കിയത്.

ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്ന് സന്തോഷ്‌ ഒറ്റപ്പാലം, കലേഷ് പൊന്നപ്പൻ, വിപിൻ ഇരിട്ടി, താടിക്കാരൻ രതീഷ്, ത്രിവിക്രമന്‍ മാസ്റ്റർ, സന്തോഷ്‌ അഞ്ചൽ, റിയാസ് കിനാലൂർ, വിജിത്ത് പാച്ചേനി,മുരളീധരൻ കെ.വി, ശ്രീകലമുരളി, രാധാകൃഷ്ണൻ, മുഹമ്മദ്‌ ഷഫീർ, ബോബിൻ ബേബി, ഷിബി പൊൻതൂവൽ, ചന്തു വടക്കൻ, നിസ്സാര്‍ മുസ്കന്‍, ശ്രീശാന്ത്, സുനില്‍ നയന എന്നിവരും പങ്കെടുത്തു. ക്യമാറാമെന്‍ സിംബാദ് ആകാശ ദൃശ്യങ്ങൾ പകർത്തി.

Leave a Reply

Your email address will not be published. Required fields are marked *