കേരളത്തിലെ ജില്ലകളുടെ പേര് ഭൂപടത്തിൻ്റെ രൂപത്തിൽ
കേരളത്തിലെ ജില്ലകളുടെ പേര് ഭൂപടത്തിൻ്റെ രൂപത്തിൽ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്.
എട്ടടി ഉയരത്തില്‍ മള്‍ട്ടി വുഡില്‍ ഉണ്ടാക്കിയെടുത്ത കേരളത്തിന്‍റെ മാപ്പില്‍ ടൈപോഗ്രാഫിയില്‍ പതിനാലു ജില്ലകളുടെ പേര് എഴുതി വെച്ചിരിക്കുകയാണ്.
ഓരോ ജില്ലയുടെ പേരും അതാതു ജില്ലയുടെ മാപ്പിന്‍റെ ആകൃതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ജില്ലകളുടെ ആകൃതിക്ക് മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ജില്ലാ മാപ്പിന്‍റെ ഉള്ളില്‍ ഒതുങ്ങും വിധമാണ് പേരുകള്‍ തയ്യാറാക്കിയിരിക്കുന്നത് ഫോട്ടോഷോപ്പില്‍ വരച്ചെടുത്ത ചിത്രം പിന്നീട് മള്‍ട്ടി വുഡില്‍ എട്ടടി ഉയരത്തില്‍ നിര്‍മ്മിക്കുകയായിരുന്നു.
മലയാളം മാത്രമല്ല ഇംഗ്ലീഷിലും ഇത് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കേരളത്തിന്‍റെ ജില്ലകളുടെ പസ്സില്‍ ഗെയിം ഉണ്ടാക്കാനും ഓഫീസുകളിലും സ്കൂളുകളിലും മറ്റും കലണ്ടര്‍ രൂപത്തില്‍ ചെയ്യാനും കഴിയുന്ന കലാ സൃഷ്ടി കൂടിയാണിത്.14 ജില്ലകളിലെ14 മിമിക്രി കലാകാരന്മാർ സ്വന്തം ജില്ലയെ ക്കുറിച്ച് വിവരിക്കുന്നതു കൂടി ഉൾപ്പെടുത്തി ഈ കലാസൃഷ്ടി യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജാഫര്‍ ഇടുക്കി, നോബി മാര്‍ക്കോസ്, നിയാസ് ബക്കര്‍, കൊല്ലം സിറാജ്, സാജന്‍ പള്ളുരുത്തി, അലക്സ് കോട്ടയം, തൃശൂര്‍ സലീം, താജ് പത്തനംതിട്ട, രാജേഷ് പാണാവള്ളി, ഇടവേള റാഫി, അനില്‍ ബേബി, അജയ് കല്ലായി, ശാര്‍ങധരന്‍ കൂത്തുപറമ്പ, ഗിനീഷ് ഗോവിന്ദ് എന്നിവരുടെ ശബ്ദമാണ്
വീഡിയോയിലുള്ളത്.