സ്‌കൂള്‍ കലോത്സവ കലവറ നിറക്കൽ മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ‘കലവറ നിറക്കൽ’ കൊല്ലം സെന്റ് ജോസഫ്സ് കോണ്‍വെന്റ്  ജി.എച്ച്. എസ്. എസ്സിൽ നടന്നു. മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് അധ്യക്ഷയായി.

‘മേളയ്ക്കൊരു നാളികേരം ‘ എന്ന പേരിലാണ് കലവറ നിറയ്ക്കല്‍ നടന്നത്. ജനുവരി രണ്ട്, മൂന്ന് തീയതികളിലായി ഭക്ഷണ കമ്മിറ്റി പ്രതിനിധികള്‍ ഓരോ സ്‌കൂളുകളിലും അനുബന്ധപ്രദേശങ്ങളിലും എത്തി വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കും.

നാളികേരമാണ് പ്രധാനമായും ശേഖരിക്കുക.12 ബ്ലോക്കുകളായി തിരിച്ച് ഓരോ തവണയും 2200 പേര്‍ക്ക് കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. ജനുവരി മൂന്നിന് ക്രേവണ്‍സ് ഹൈസ്‌കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കും. ഭക്ഷണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി. ജയചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു