ആഘോഷം ഗംഭീരമാക്കാൻ ഹല്ലാബോല്‍ ബാൻ്റ് ട്രൂപ്പ് 

ആഘോഷങ്ങളും ഉത്സവമേളങ്ങളും ഗംഭീരമാക്കാൻ ഇതാ വീട്ടമ്മമാരുടെ ബാൻ്റ്. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ ഹല്ലാബോല്‍  ബാൻ്റ് സംഘമാണ് പരിശീലനം പൂർത്തിയാക്കി മേളമൊരുക്കാൻ തയ്യാറായിരിക്കുന്നത്.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹല്ലാബോല്‍ ബാൻ്റ് സെറ്റ്  ബാൻ്റ്  മേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരായ വീട്ടമ്മമാരാണ് ബാൻ്റ്  സെറ്റിലെ അംഗങ്ങള്‍.

യുവതികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സംഘത്തിലുണ്ട്. ഏറെ നാളത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഈ സംഘം ബാൻ്റ്  വാദ്യം പഠിച്ചെടുത്തത്. കായക്കൊടി പഞ്ചായത്ത് കോമ്പൗണ്ടില്‍ ട്രൂപ്പിന്റെ ആദ്യ ബാൻ്റ്  മേളവും അരങ്ങേറി. ഇനി മുതല്‍ വിവിധ ആഘോഷങ്ങള്‍, ഉത്സവമേളങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്ക്  മേളം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഹല്ലാബോല്‍ സംഘം.

സാരിയും ബ്ലൗസും ധരിച്ചാണ് കുടുംബശ്രീ അംഗങ്ങളായ ഈ വീട്ടമ്മമാര്‍ ബാൻ്റ്  മേളം നടത്തുക. പരിശീലനം പൂര്‍ത്തിയാക്കിയ ട്രൂപ്പിന്റെ ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ നിര്‍വഹിച്ചു. കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീജ മഞ്ചക്കണ്ടി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *