ഗുരുവായൂരിൽ ഗരുഡശില്പം ശ്രീവത്സം വളപ്പിലേക്ക് മാറ്റി
ഗുരുവായൂരിലെ മഞ്ജുളാൽ തറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാലപ്പഴക്കം ചെന്ന മഞ്ജുളാൽത്തറയും ഗരുഡശില്പവും നവീകരിച്ച് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി നിലവിലെ ഗരുഡൻ്റെ ശില്പം ഇളക്കി മാറ്റി ശ്രീവത്സo കോമ്പൗണ്ടിൽ താല്കാലികമായി സ്ഥാപിച്ചു.
ഇത് ശ്രീവത്സത്തിൻ്റെ മുൻവശത്ത് തെക്കേ നടക്ക് അഭിമുഖമായി കിഴക്കേ ഗോപുരം കാണാവുന്ന വിധത്തിൽ സ്ഥാപിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മരാമത്ത് വിഭാഗം ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സി. എൻജിനീയർ അശോക് കുമാർ, അസി. എക്സി.എൻജിനീയർ വി.ബി.സാബു, ആർക്കിടെക്റ്റ് സുധീർ, ഉണ്ണി ഹൊറൈസൺഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.