മൺമറഞ്ഞ സാഹിത്യകാരന്മാരും കവികളും നിറങ്ങളിൽ പുനർജനിച്ചു

കേരളത്തിലെ മൺമറഞ്ഞുപോയ പ്രശസ്ത സാഹിത്യകാരന്മാർ നിറങ്ങളിൽ പുനർജനിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ കലാകാരന്മാർ കുമാരനാശാൻ, എം.ടി,ഒ.വി.വിജയൻ, കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി എന്നിവരെയെല്ലാം ക്യാൻവാസിൽ പകർത്തി.

‘സാഹിത്യകേരളം മുഖവര’ എന്നപേരിൽ കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസ് കൊടുങ്ങല്ലൂര്‍ കേബീസ് ഡർബാർ കൺവെൻഷൻ സെൻ്ററിൽ നടത്തിയ ചിത്രകലാ ക്യാമ്പ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

റിയലിസ്റ്റിക് ചിത്രങ്ങളിൽ നിന്ന് മാറി വേറിട്ട ശൈലി സ്വീകരിച്ചു കൊണ്ടാണ് പലരും ചിത്രരചന നടത്തിയത്. കഥാകാരന്മാരുടെയും കവികളുടെയും സൃഷ്ടികളിലെ കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞ ചിത്രങ്ങൾ കാഴ്ച ക്കാരിൽ കൗതുകമുണ്ടാക്കി.

ഡിജിറ്റൽ യുഗത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ്  കലാകാരന്മാർ എങ്ങനെ ഉപയോഗിക്കണം എന്നതിനെ ക്കുറിച്ചുള്ള ക്ലാസ് നടന്നു.
ആർട്ട് ഓഫ് എ.ഐയുടെ എം.ഡി  ഷിജു സദൻ (കോഴിക്കോട്)  കാരിക്കേച്ചറിസ്റ്റ്  രതീഷ് രവി (എറണാകുളം ) എന്നിവരാണ് കലാകാരന്മാരുമായി സംവദിച്ചത്

സാഹിത്യകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം ദർബാറിന്റെ പുഴയോരത്തുള്ള മിനിഹാളിൽ  തുടരുമെന്ന് ഡാർബാർ കൺവെൻഷൻ സെന്റർ ഉടമ നസീർ ബാബു പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തുന്ന പുസ്തകമേളകളിൽ ചിത്രങ്ങൾ പ്രദർശനത്തിന് കൊണ്ടുപോകുമെന്ന് എക്‌സോട്ടിക് ഡ്രീംസ് കൂട്ടായ്മക്ക് നേതൃത്വം വഹിച്ച ഡാവിഞ്ചി സുരേഷ് പറഞ്ഞു ചടങ്ങിൽ  നസീർ ബാബു, ഗഫൂർ , നന്ദകുമാർ മുചിരി, ബാലഗോപാൽ ഷിജു സദൻ രതീഷ് രവി, വിമൽ എന്നിവർ പങ്കെടുത്തു

ഡാവിഞ്ചി സുരേഷ്, റിയാസ് മാടവന, സെയ്ത് ഷാഫി,കലേഷ് പൊന്നപ്പൻ,
ഷൈജു കെ. മാലൂർ, രതീഷ് താടിക്കാരൻ, ബിനാഫ് അബൂബക്കർ,  രാഹുൽ പാലൂർ, കാസിം പട്ടാമ്പി, ലതീഷ്, വിപിൻ ഇരിട്ടി,വിജിത്ത് കണ്ണൂർ ശ്രീകലമുരളി, ഇന്ദുലേഖ,നിസാർ മുസ്‌കൻ, കാർത്തിക്, ഗൗരീനന്ദൻ , മുരളീധരൻ, ബിനാഫ് അബൂബക്കർ, അശ്വതി എന്നിവരാണ് ചിത്രരചനയിൽ പങ്കെടുത്തത്.