അറിയപ്പെടാത്ത ചിത്രകാരികളുടെ ചിത്ര പ്രദർശനത്തിന് തുടക്കമായി
വർണ്ണങ്ങളുടെ കൂട്ടുകാരികളായ 30 വനിതകൾ. അവർ വരച്ചു സൂക്ഷിച്ച ചിത്രങ്ങൾ ആസ്വാദകർക്കു മുന്നിൽ. എറണാകുളം ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം ‘ചിത്രശാല’ക്ക് ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമൻ മെമ്മോറിയൽ ഹാളിൽ തുടങ്ങി.
കെ.ജെ.മാക്‌സി എം.എല്‍.എ. ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ചിത്രകാരികളുടെ 200 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജനുവരി 16 വരെയാണ് പ്രദർശനം. എസ്. സി, എസ്. ടി, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ രചനകൾക്ക് പ്രാധാന്യം നൽകിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി, കൊച്ചി നഗരസഭാ ക്ഷേമ കാര്യ കമ്മിറ്റി അധ്യക്ഷ ഷീബാ ലാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ്, ശാരദാ മോഹന്‍, മനോജ് മൂത്തേടന്‍, ലിസി അലക്സ്, ദീപു കുഞ്ഞുകുട്ടി, എൽസി ജോർജ്, ഷോമി വർഗീസ്, സനിതാ റഹീം, അനുമോൾ, ടി. എസ്. വിഷ്ണു, ജോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.