ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം; നൃത്തവും വരയുമായി ഡാവിഞ്ചി ഫാമിലി

മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ആറു ബോര്‍ഡുകളിലായി ഒന്‍പതു പേര്‍ വരയ്ക്കുന്നു ! പശ്ചാത്തല സംഗീതം ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും…. മാറി മാറി ഡാന്‍സ് ചെയ്യുകയും തലതിരിച്ചു വരക്കുകയും ചെയ്യുന്നതിന്‍റെ അവസാനം ആറു ബോര്‍ഡുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ജയസൂര്യയുടെ ചിത്രം തെളിയുന്നു. ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്‍റെ 

കലാകുടുംബമാണ്  ജയസൂര്യക്ക് അപൂർവ്വ പിറന്നാൾ സമ്മാനം നൽകിയത്. സുരേഷിൻ്റെ മക്കള്‍ ഇന്ദുലേഖയും ഇന്ദ്രജിത്തും ജ്യേഷ്ഠാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ്, കാര്‍ത്തിക്, മാളവിക, ദേവിപ്രിയ, ഗൗരീ നന്ദന്‍ എന്നീ ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് വ്യത്യസ്ത നൃത്ത ചിത്രമൊരുക്കിയത്‌. ജയസൂര്യ നേരിട്ടു വിളിക്കുകയും വീഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ആശംസകള്‍ പറയുകയും ചെയ്തു. ഫ്ലവേഴ്സ്  ചാനൽ 

നൃത്തം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കലാരൂപങ്ങളാണ്‌ നൃത്തവും ചിത്ര രചനയും. ഇത് രണ്ടും കൂടി ചെയ്യുന്നത് വളരെ ശ്രമകരമായ കാര്യമാണ്. പരിശ്രമത്തിലൂടെ മാത്രമേ ഇത് ഫലവത്താക്കാന്‍ സാധിക്കൂവെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. സുരേഷിന്‍റെ ജ്യേഷ്ഠന്റെ മകള്‍ അശ്വതിയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. നാലു ദിവസം പ്രാക്ടീസ് ചെയ്താണ് ഈ നൃത്ത ചിത്രമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *