വേദന സംഹാരിയായ വിക്സ് മണമുള്ള തുളസി
പല തരം തുളസികളുണ്ട്. രാമ തുളസി, കൃഷ്ണ തുളസി എന്നിവ നമ്മുടെ മുറ്റത്ത് ഉണ്ടാകും.എന്നാൽ വിക്സിന്റെ മണമുള്ള തുളസിയുമുണ്ട്. പെപ്പർമിന്റ് എന്നറിയപ്പെടുന്ന ഈ സസ്യത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ പുരാതന കാലം മുതൽക്കു തന്നെ വേദനസംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്.
മെന്തോൾ,മെന്തോൺ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുള്ള വിക്സ് തുളസി എണ്ണ ദേഹത്ത് പുരട്ടിയാൽ തണുപ്പ് അനുഭവപ്പെടും. പേശിവേദന, തലവേദന എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ചായ,ശീതളപാനീയങ്ങൾ, ഐസ് ക്രീം, മദ്യം എന്നിവയിലെല്ലാം സുഗന്ധം പകരാൻ ഇത് ഉപയോഗിക്കാറുണ്ട്.
ടൂത്ത് പേസ്റ്റ്, ഷാമ്പു, സോപ്പ് എന്നിവയിലും ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമാണ് ഈ സസ്യം കാണപ്പെടുന്നതെങ്കിലും ഔഷധസസ്യമായി എല്ലാ രാജ്യങ്ങളിലും നട്ടുവളർത്തുന്നുണ്ട്.