ഓണത്തിനൊരുമുറം പച്ചക്കറി: മുഖ്യമന്ത്രി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കൃഷി വകുപ്പിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

വെണ്ടയ്ക്ക, പാവയ്ക്ക, പടവലം, ചീര, പയർ, വഴുതന, പച്ചമുളക്, ജമന്തിപ്പൂക്കൾ എന്നിവയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ കൃഷി ചെയ്തത്. മുൻ വർഷങ്ങളിലും സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തിരുന്നു. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, വി.എൻ. വാസവൻ, കെ.കൃഷ്ണൻകുട്ടി, ജി. ആർ. അനിൽ, അബ്ദുറഹിമാൻ, ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ഒ.ആർ.കേളു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *