കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിലെ പടവല സമൃദ്ധി
കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിൽ പടവല കൃഷി വിളവെടുപ്പിന് തയ്യാറായി. കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ‘ബേബി’ ഇനമാണ് കൃഷി ചെയ്തത്. പടവലങ്ങയ്ക്ക് ഇംഗ്ലീഷിൽ സ്നേക്ക് ഗ്വാഡ് എന്നാണ് പറയുക, പാമ്പ് പോലെ വളരെ നീളത്തിൽ താഴോട്ടു വളരുന്നതാണിത്. പടവലങ്ങ പോലെ വളർച്ച എന്നും കളിയായി പറയാറുണ്ട്.
എന്നാൽ നീളം കൂടിയ ഇത്തരം ഇനങ്ങളേക്കാൾ വിപണിയിൽ പ്രിയം നീളം കുറഞ്ഞ ഇനങ്ങൾക്കാണ് അത്തരമൊരു ഇനമാണ് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ ‘ബേബി’ ഇനം പടവലം. പേരിലും വലുപ്പത്തിലും കാഴ്ചയിലും കുഞ്ഞനാണെങ്കിലും വിളവിന്റെ കാര്യത്തിൽ മുന്നിൽ തന്നെയാണിത്. വിത്ത് ശേഖരിക്കാൻ വേണ്ടി കൃഷി ചെയ്തതിനാൽ വിളവെടുപ്പ് കുറച്ച് വൈകുമെന്ന് ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി. ഡയരക്ടർ പി. പ്രകാശ് പറഞ്ഞു.