മാവേലിക്കരയില്‍ നൂറ് ഏക്കർ എള്ള് കൃഷി വിളവെടുത്തു
നൂറ് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത എള്ള് വിളവെടുത്തു. നല്ല വിളവ് ലഭിച്ചപ്പോൾ കൃഷിയിറക്കിയ കർഷകർക്കും ആഹ്ലാദം. ആലപ്പുഴയിലെ മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ എള്ള് കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
നൂറ് ഏക്കര്‍ സ്ഥലത്ത്, ഭൗമ സൂചിക പദവി ലഭിച്ച കായംകുളം ഒന്ന്, തിലക്, തിലറാണി എന്നീ എള്ളിനങ്ങളാണ് കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. റജി, പ്രിയാവിനോദ്, കൃഷി ഓഫീസര്‍ എസ്. രഞ്ജു, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫ. എസ്. ജ്യോതിലക്ഷ്മി, കൃഷി അസിസ്റ്റന്റ് ബി.എസ്.ഷൈജു, കര്ഷകന് ഗോപാലകൃഷ്ണന് മാത്തച്ചാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.