ജൈവകൃഷിയിൽ നൂറുമേനിയുമായി പള്ളിച്ചൽ പഞ്ചായത്ത്

വെള്ളരിയും പയറും പച്ചമുളകും തഴച്ചുവളരുന്ന ഈ കൃഷിയിടത്തിലേക്ക് വരൂ. പുഷ്പകൃഷിയിൽ മാതൃക തീർത്ത തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിയിലും വിജയം കൊയ്തിരിക്കുകയാണ്. പൂകൃഷിയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന്‌  മുന്നോടിയായാണ് ഇവിടെ ഇടക്കാല പച്ചക്കറി കൃഷി നടത്തുന്നത്. പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്.

ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടത്തിയത്. കർഷകശ്രീ എന്ന കുടുംബശ്രീ സംഘമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന വെള്ളരി, വെണ്ട, വഴുതന, പയർ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ സംഘം വഴി മിതമായ നിരക്കിൽ വിപണിയിലേക്ക് നേരിട്ടെത്തിക്കുന്നു. ഇതിനു പുറമെ പഞ്ചായത്ത് പാട്ടത്തിനായി എടുത്ത രണ്ടേക്കർ സ്ഥലത്തേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *