‘അലങ്കാര ഇലകൾ’ പ്രകാശനം ചെയ്തു.
jordays desk
സുരേഷ് മുതുകുളത്തിൻ്റെ അറുപത്തിയെട്ടാമത്തെ പുസ്തകമായ ‘അലങ്കാര ഇലകൾ ‘ പ്രകാശനം ചെയ്തു. ഫാം ഇൻഫർമേഷൻ ബ്യൂറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കേരള കർഷകൻ മാസികയുടെ മുൻ എഡിറ്ററുമാണ്സുരേഷ് മുതുകുളം.
വർണ്ണം വാരി വിതറുന്ന പൂച്ചെടികളേക്കാൾ വർത്തമാനകാല ഉദ്യാന പ്രേമികൾക്കും വിപണിക്കും ഏറെ പ്രിയങ്കരമാണ് അലങ്കാര ചെടികൾ. അലങ്കാര ഇലകളുടെ ഇന്ദ്രജാലച്ചേരുവയില്ലാത്ത പുഷ്പാലങ്കാരങ്ങൾ
ഇന്ന് അപൂർവ്വമാണ്. വിസ്മയാവഹമായ നിറ വൈവിധ്യം, ഡിസൈൻ, രൂപവൈചിത്ര്യം എന്നിവയാൽ അലങ്കാര ഇലകൾ കാണാൻ തന്നെ കൗതുകമാണ്. ഇവ വളർത്താനും താരതമ്യേന എളുപ്പമാണ്. പൂച്ചെടികളുടെ പരിപാലനത്തോളം ക്ഷമ നിർബന്ധമില്ല. മികച്ച ഒരു ഉപതൊഴിലും വരുമാനമാർഗവും കൂടിയാണിത്. ചെടികൾക്കും ഇലകൾക്കും വിപണിയിൽ നല്ല ഡിമാൻ്റാണ്. മലയാളികളുടെ വീടിൻ്റെ ഇൻ്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഇലച്ചെടികള്‍ക്ക് ഇപ്പോൾ പ്രത്യേക സ്ഥാനമുണ്ട്. ഓഫീസ് മുറികൾക്കും പ്രൗഡിയും ഭംഗിയും നൽകാൻ ഇലച്ചെടികൾ ഉപയോഗിക്കുന്നു. ചെടികളുടെ ഇനങ്ങൾ, നടുന്ന രീതി, വളപ്രയോഗം, കീടനിയന്ത്രണം എന്നിവ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.
കോഴിക്കോട് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ കൃഷി മന്ത്രിയും എം.എൽ.എയുമായ മുല്ലക്കര രത്നാകരനാണ് പ്രകാശനം ചെയ്തത്. സ്‌റ്റേറ്റ് ഫാമിങ്ങ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എസ്.കെ.സുരേഷ് പുസ്തകം ഏറ്റുവാങ്ങി. സംവിധായകൻ എം.എ.നിഷാദ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, ലൈബ്രറി കൗൺസിൽ കൊട്ടാരക്കര താലൂക്ക് പ്രസിഡൻ്റ് ജെ.സി.അനിൽ, സ്വതന്ത്രപത്രപ്രവർത്തകൻ നാരായണമൂർത്തി, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധാകരൻ നായർ, സുധീർ കടയ്ക്കൽ, എസ്.ബുഖാരി, ഗ്രേഷ്യസ് എന്നിവരും സംബന്ധിച്ചു.
Congratulations