മലമ്പുഴ ഉദ്യാനത്തില്‍ ഫ്ലവര്‍ഷോ ഡിസംബര്‍ 23 മുതല്‍ 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മലമ്പുഴ ജലസേചന വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ ഫ്ലവര്‍ ഷോ നടത്തും. ഷോയോടനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികൾ ഉണ്ടാകും. ഫുഡ് കോര്‍ട്ടും സജ്ജീകരിക്കും.

എ. പ്രഭാകരന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, സെക്രട്ടറി ടി.വി ശ്രീകുമാരി, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു.