പഞ്ചസാരയേക്കാൾ മധുരമുള്ള തുളസി

പഞ്ചസാരയേക്കാൾ മധുരമുള്ള സസ്യ മെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെട്ടേക്കാം. നമുക്ക് അത്ര പരിചിതമല്ലാത്ത ഇതിനെ മധുര തുളസി എന്നാണ് വിളിക്കുന്നത്. പഞ്ചസാരയേക്കാൾ 30 ഇരട്ടി മുതൽ 150 ഇരട്ടി വരെയാണ് ഇതിന്റെ മധുരം. പ്രമേഹമുള്ളവർക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്നതാണിത്. ഇല നേരിട്ട് തിന്നാൽ ഇതിന്റെ അതിമധുരം ആസ്വദിക്കാൻ കഴിയും. ഉണക്കിപൊടിച്ചാണ് ഭക്ഷണപദാർത്ഥങ്ങളിലും പാനീയങ്ങളിലും ഇത് ഉപയോഗിക്കുന്നത്. സ്റ്റിവിയ റെബൗഡിയാന എന്നാണ് ഇതിന്റെ ശാസ്ത്രനാമം.


ബ്രസീൽ പരാഗ്വേ എന്നിവിടങ്ങളിൽ കാലങ്ങളായി ഉപയോഗത്തിലുള്ളതാണിത്. വിദേശങ്ങളിലെ ശീതളപാനീയ കമ്പനികൾ എഴുപതുകളിൽ സാക്കറിനും സൈക്ലാമേറ്റിനും പകരം വ്യാപകമായി മധുര തുളസി ഉപയോഗിക്കാൻ തുടങ്ങി. ജപ്പാനിലാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. 2006 ലെ കണക്കനുസരിച്ച് ജപ്പാനിൽ മധുര തുളസി പഞ്ചസാര മാർക്കറ്റിന്റെ 40 ശതമാനം വരെ കൈയടക്കി. പല രാജ്യങ്ങളിലും മധുരത്തിന് പകരം ഇത് ഉപയോഗിക്കുന്നതിൽ നിരോധനം ഉണ്ടായിരുന്നുവെങ്കിലും അത് പിന്നീട് നീക്കി. 2015ൽ ഇന്ത്യയിലും ഈ നിരോധനത്തിൽ അയവ് വരുത്തി. കേരളത്തിൽ ഔഷധസസ്യമായി ഇത് നട്ടുവളർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *