ജപ്പാന്‍ വയലറ്റ് നെൽകൃഷി വിളവെടുത്തു
പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്ത് കൃഷി ചെയ്ത ജപ്പാൻ വയലറ്റ് നെൽകൃഷി വിളവെടുത്തു. ഒന്നര ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ചെയ്തത്.
കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വിരിപ്പ്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിയ നെല്ല് കര്‍ഷകര്‍ക്ക് നല്‍കി. മാവര പാടശേഖരത്തിന്റെ തട്ട ബ്രാന്‍ഡ് ജപ്പാന്‍ വയലറ്റ് കുത്തരിയായി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡ് അംഗം എ.കെ. സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനന്‍ പിള്ള, കൃഷി ഓഫീസര്‍ സി. ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പോള്‍ പി. ജോസഫ്, കൃഷി അസിസ്റ്റന്റ് റീന രാജു എന്നിവര്‍ പങ്കെടുത്തു.