കോഴിക്കോട് ഉൾപ്പെടെ നബാര്‍ഡിന് നാല് പുതിയ ജില്ലാ ഓഫീസുകള്‍
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) കേരളത്തില്‍ കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നാല് പുതിയ ജില്ലാ ഓഫീസുകള്‍ തുറന്നു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കെ. വി. ഓഫീസുകള്‍ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, ഗ്രാമവികസന മേഖലകളില്‍ വിപുലമായ ഇടപെടലുകള്‍ നടത്താന്‍ നബാര്‍ഡിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഗ്രാമവികസനത്തിനായുള്ള വിവിധ വികസന പദ്ധതികള്‍ക്കും നൂതന ഇടപെടലുകള്‍ക്കും തുടക്കം കുറിക്കുന്നതിന് ജില്ലാ ഭരണകൂടം, ലീഡ് ബാങ്കുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി ജില്ലാ വികസന മാനേജര്‍ (ഡി.ഡി.എം) സഹകരിച്ചു പ്രവര്‍ത്തിക്കും. രാകേഷ്.വി ആണ് കോഴിക്കോട് ജില്ലയിലെ നബാര്‍ഡ് ജില്ലാ വികസന മാനേജർ.