ബാങ്ക് കെട്ടിടത്തിന്റെ ടെറസ് ചെണ്ടുമല്ലി പൂന്തോട്ടം

ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവ് നിറയെ ചെണ്ടുമല്ലി പൂക്കൾ. ചെണ്ടുമല്ലിപ്പാടം പോലെ പൂത്ത് വർണ്ണ ഭംഗി പടർത്തുന്ന ഈ കാഴ്ച കാണാൻ ബാങ്കിലേക്ക് ആളുകൾ എത്തുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ 

കാർഷിക വികസന ബാങ്കിൻ്റെ പെരുമ്പയിലെ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് എല്ലാവരുടേയും മനംകുളിർക്കുന്ന ഈ കാഴ്ച. മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കൾ ഓണത്തിന് വില്പന നടത്തി. അതിനു ശേഷം ഇപ്പോൾ പൂക്കൾ വിരിഞ്ഞ് ടെറസ് പൂന്തോട്ടമായി മാറിയിരിക്കുകയാണ്. ബാങ്ക് സെക്രട്ടറി വി.വി പ്രിൻസിൻ്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ തന്നെയാണ് രണ്ടു വർഷമായി ടെറസിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്‌. ഓണവിപണി ലക്ഷ്യമിട്ട് നാലുമാസം

മുമ്പാണ് ഇരുന്നൂറ് ഗ്രോബാഗുകളിൽ ചെണ്ടുമല്ലിനട്ടത്. കോവിഡ് കാലമായതിനാൽ അന്യസംസ്ഥാനത്തു നിന്ന് പൂക്കൾ എത്തുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജൈവ രീതിയിൽ തദ്ദേശീയമായി ഉൽപാദിപ്പിച്ച ചെണ്ടുമല്ലിക്ക് ആവശ്യക്കാർ ഉണ്ടായിരുന്നു. പയ്യന്നൂർ പെരുമ്പയിലെ ബാങ്കിൻ്റെ മട്ടുപ്പാവിലെ ഈ മനോഹര കാഴ്ച്ച കാണാൻ എത്തിയവരെല്ലാം ഓണത്തിന് പൂ വാങ്ങാൻ എത്തി.

കിലോയ്ക്ക് 150 രൂപ തോതിൽ 60 കിലോ പൂക്കൾ വില്പന നടത്തിയതായി ബാങ്ക് സെക്രട്ടറി പ്രിൻസ് പറഞ്ഞു. പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ടി.വി രാജേഷ് എം.എൽ.എയാണ് നിർവ്വഹിച്ചത്. ബാങ്ക് പ്രസിഡൻ്റ് കെ.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഓണം കഴിഞ്ഞപ്പോൾ വീണ്ടും പൂക്കളുണ്ടായി. ടെറസ് നിറയെ ഇപ്പോൾ ചെണ്ടുമല്ലി പൂക്കളാണ്.


രണ്ടു വർഷം മുമ്പ് ക്യാബേജ്, കോളീഫ്ലവർ എന്നിവ അടക്കമുള്ള പച്ചക്കറികൾ കൃഷി ചെയ്തിരുന്നു. ചെണ്ടുമല്ലിയും ഉണ്ടായിരുന്നു. പൂവിന് ആവശ്യക്കാർ ഏറിയതോടെയാണ് ചെണ്ടുമല്ലി കൂടുതൽ കൃഷി ചെയ്യാൻ തുടങ്ങിയത്. ഫേയിസ് ബുക്ക് കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ 

സഹായവും ഉണ്ടായി. ഇപ്പോൾ കൂടുതൽ സ്ഥലത്തേക്ക് പൂകൃഷി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബാങ്ക്

Leave a Reply

Your email address will not be published. Required fields are marked *