എട‌യാറ്റുചാലില്‍ 255 ഏക്കര്‍ നെല്‍കൃഷി കതിരണിഞ്ഞു

മുപ്പത് വർഷം തരിശു ഭൂമിയായി കിടന്ന 300 ഏക്കർ പാടശേഖരമായിരുന്നു എട‌യാറ്റുചാലിലേത്. എന്നാൽ ഇന്നിവിടെയെങ്ങും സമൃദ്ധിയുടെ കാഴ്ചയാണ്. ഇവിടുത്തെ കർഷകരുടെ വിജയത്തിൻ്റെ കഥ കൂടിയാണിത്.

255 ഏക്കറിൽ നെല്ല് കതിരണിഞ്ഞു നിൽക്കുന്ന മനോഹര ദൃശ്യം കാണാൻ എറണാകുളം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിലേക്ക് വരു. ഇവിടെ നെൽകൃഷി കൊയ്ത്തിനായി ഒരുങ്ങിയിരിക്കുകയാണ്. 255 ഏക്കറിലാണ് ഇത്തവണ കൃഷി ചെയ്തത്. തരിശു ഭൂമി ആയിരുന്ന പാടശേഖരത്തിൽ 215 ഏക്കറിൽ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നു.

ഉമ നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. 50 എച്ച്.പി ശേഷി ഉള്ള പെട്ടിയും പറയും  ഇലക്ട്രിക് മോട്ടറും ലിഫ്റ്റ് ഇറിഗേഷന്റെ മൂന്ന് പമ്പ് സെറ്റുകളും കൃഷിക്കായി ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ആവശ്യമനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വിതച്ച് നൂറു ദിവസം പൂർത്തിയായ നെൽച്ചെടികൾ ഫെബ്രുവരി അവസാനത്തോടെ വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കുട്ടനാട് നിന്നുള്ള നാല് യുവകർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പും നെല്ലുൽപ്പാദന സമിതിയും ത്രിതല പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *