റബ്ബറിന്റെ ഇ-വിപണന സംവിധാനം തുടങ്ങി
പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി’ ന്റെ ‘ബീറ്റാ വേർഷൻ’ കോട്ടയത്ത് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ നടന്ന യോഗത്തിൽ റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ റബ്ബർവിപണനരംഗത്ത് അവിസ്മരണീയവും സവിശേഷവുമായ തുടക്കമാണ് ഇ-വിപണനസംവിധാനത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് ഡോ. രാഘവൻ പറഞ്ഞു. നിലവിലുള്ള റബ്ബർവിപണനരീതി കാര്യക്ഷമവും വിപണിവിലയുടെ 90 ശതമാനത്തോളം കർഷകർക്ക് നേടിക്കൊടുക്കാൻ പ്രാപ്തവുമാണ്. എന്നാൽ, കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇ-ട്രേഡിങ് പോലെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിപണന സംവിധാനത്തിലേക്കും നാം മാറേണ്ടിവരും. അതിനുള്ള ഏറ്റവും യോജിച്ച സംവിധാനമാണ് ‘എംറൂബി’ എന്നും ഡോ. രാഘവൻ പറഞ്ഞു.
ഇന്ത്യൻ റബ്ബറിനെ വിപണികളിൽ കൂടുതലായി പരിചയപ്പെടുത്തുന്നതിനും വിപണനരീതിക്ക് കൂടുതൽ സുതാര്യത നൽകിക്കൊണ്ട് നിലവിലുള്ള വ്യാപാരസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുമാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബർവ്യാപാരികൾക്കും റബ്ബർസംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിർമ്മാതാക്കൾക്കും കൂടുതൽ വിദൂരസ്ഥലങ്ങളിൽനിന്നുപോലും പുതിയ വിൽപനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.എം. മാമ്മൻ (ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ, എം.ആർ.എഫ്.), രാജീവ് ബുധ്‌രാജ (ഡയറക്ടർ ജനറൽ, ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ), ശശി സിങ് (വൈസ് പ്രസിഡന്റ്, ആൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ) രാജു ഷെട്ടി (സി.ഇ.ഒ, ബെൽത്തങ്ങാടി താലൂക്ക് റബ്ബർ ഗ്രോവേഴ്‌സ് മാർക്കറ്റിങ് ആന്റ് പ്രോസ്സസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്), റിപു ദൈമെൻ (റബ്ബറുത്പാദകസംഘം പ്രതിനിധി, ഉദാൽഗുരി, അസം), രഘുപതി സിംഘാനിയ (ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ, ജെ.കെ. ടയേഴ്‌സ്), ശാലിനി വാര്യർ (എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഫെഡറൽ ബാങ്ക്), നീൽ അന്റോണിയോ (റബ്ബറുത്പാദകസംഘം പ്രതിനിധി, മേഘാലയ) എന്നിവർ ഓൺലൈനായി വീഡിയോ സന്ദേശങ്ങളിലൂടെ ഇ-വിപണനസംവിധാനത്തിന് ആശംസകൾ അറിയിച്ചു.
മുരളി ഗോപാൽ (അപ്പോളോ ടയേഴ്‌സ്), പൗലോസ് വർഗീസ് (മിഡാസ് മൈലേജ്), സതീഷ് എബ്രഹാം (അസോസിയേഷൻ ഓഫ് ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ്), ബിജു പി. തോമസ് (ഇന്ത്യൻ റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ), റോണി ജോസഫ് തോമസ് (ഇന്ത്യൻ ബ്ലോക്ക് റബ്ബർ അസോസിയേഷൻ), വിശാൽ ധോറി (ഐ സോഴ്‌സിങ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), ആഷിഷ് സക്‌സേന (ഐ.സി.ഐ.സി.ഐ. ബാങ്ക്), ബിനോയി അഗസ്റ്റ്യൻ (ഫെഡറൽ ബാങ്ക്), ശിവകുമാർ (റഫില ഇന്റർനാഷണൽ ലിമിറ്റഡ്), ജോൺ വാളൂരാൻ (ആർ വൺ ഇന്റ്ർനാഷണൽ), കെ.എഫ്. മാത്യു (കുറിഞ്ഞി റബ്ബറുത്പാദകസംഘം), റോയി കുര്യൻ (തുരുത്തേൽ റബ്ബേഴ്‌സ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. ബിനോയി കുര്യൻ (ഡെപ്യൂട്ടി ഡയറക്ടർ, മാർക്കറ്റ് പ്രമോഷൻ ഡിവിഷൻ) സ്വാഗതവും വി.ഐ. ബാബു (മാർക്കറ്റ് റിസേർച്ച് ഓഫീസർ) നന്ദിയും പറഞ്ഞു.