പേരാമ്പ്ര ഫാമിൽ കണിവെള്ളരി വിളവെടുപ്പ് തുടങ്ങി

കോഴിക്കോട് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. കോഴിക്കോട് ജില്ലയിൽ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിൽ സ്വർണ്ണ നിറമുള്ള കണിവെള്ളരിയാണ് ഫാമിൽ അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്.

ഇപ്പോൾ ഒരു ഭാഗത്തെ കൃഷി മാത്രമാണ് വിളവെടുത്തത്. അടുത്ത ദിവസങ്ങളിൽ ബാക്കി സ്ഥലത്തെ വിളവെടുപ്പും നടത്തും. കണി വെള്ളരി ഇപ്പോൾ പേരാമ്പ്ര ഫാമിൽ ലഭ്യമാണ്. ഇതോടൊപ്പം സൗഭാഗ്യ ഇനത്തിൽപ്പെട്ട സാധാരണ വെള്ളരിയും ഫാമിൽ ലഭ്യമാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഫാം സീനിയർ കൃഷി ഓഫീസർ പി. പ്രകാശ് കൃഷി രീതി വിവരിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എൻ.പി ബാബു, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു.ജെ, അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ പി, ഓവർസീയർ ജിതേഷ് എം.എസ്, . കൃഷി അസിസ്റ്റന്റ് സിന്ദു രാമൻ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *