ക്രിസ്മസിന് വീട്ടിൽ ജീവനുള്ള ക്രിസ്മസ് ട്രീ അലങ്കാരമാക്കാം

പേരാമ്പ്ര സീഡ് ഫാമിൽ നിന്ന് ക്രിസ്മസ്ട്രീ വില്പന തുടങ്ങി

ഇത്തവണ ക്രിസ്മസിന് ജീവനുള്ള ക്രിസ്മസ്ട്രീ വീട്ടിൽ ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് ട്രീ ഉപേക്ഷിക്കാം. ആവശ്യം കഴിഞ്ഞ് നല്ല സ്ഥലത്ത് നട്ടാൽ ഇത് നിത്യ അലങ്കാരവുമാകും.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഫാമുകളിൽ നിന്ന് നൽകുന്ന ക്രിസ്മസ് ട്രീ കോഴിക്കോട് പേരാമ്പ്ര സീഡ് ഫാമിൽ വിപണനം ആരംഭിച്ചു. തൈകളുടെ വിപണന ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. ലിസ്സി ആൻ്റണി നിർവ്വഹിച്ചു. പേരാമ്പ്ര ഫാം സീനിയർ കൃഷി ഓഫീസർ പ്രകാശ് പി. പദ്ധതി വിശദീകരിച്ചു.

ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ് മൺചട്ടികളിൽ നട്ടുപിടിപ്പിച്ച് ആകർഷണിയമായ രീതിയിൽ വില്പന നടത്തുന്നത്. രണ്ടടി വരെ ഉയരത്തിലുള്ള തൈകൾക്ക് 250 രൂപയും അതിന് മുകളിലേക്കുള്ളവയ്ക്ക് 300 രൂപയുമാണ് വില. രാവിലെ10 മുതൽ വൈകുന്നേരം അഞ്ച് മണി വരെ പേരാമ്പ്ര ഫാമിൽ ഇത് ലഭ്യമാകും.

ഉദ്ഘാടന ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രജനി മുരളീധരൻ, ബീന നായർ, ഗീത കെ.ജി, ജില്ലാ കൃഷിത്തോട്ടം കൂത്താളി ഫാം സൂപ്രണ്ട് നൗഷാദ് കെ.വി, കൃഷി അസിസ്റ്റന്റ് കെ. ഷൈനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *