ചെങ്ങന്നൂർ കുതിരവട്ടം ചിറയുടെ നവീകരണം തുടങ്ങി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കുതിരവട്ടം ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എകദേശം 20 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതിദത്തമായ ജലാശയമാണ് കുതിരവട്ടം ചിറ. ജലസ്രോതസ് എന്ന നിലയിൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇവിടെ വിനോദ സഞ്ചാര സാധ്യത കൂടി ഉൾപ്പെടുത്തി വിപുലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.

ചിറയുടെ ചുറ്റുമായി 1400 മീറ്റർ നീളം വരുന്ന നടപ്പാത, വിശ്രമിക്കുവാൻ ചാരുബെഞ്ചുകൾ, കുടുംബമായി താമസിക്കുന്ന കോട്ടേജുകൾ, ബോട്ടിംഗ് സൗകര്യങ്ങൾ, കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, ഹൈടെക് ഫിഷ് ഹാച്ചറി, മിനി അക്വേറിയം, 60000 ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി എന്നിവ നവീകരണ നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15.11 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *