പൂന്തോട്ടത്തിൽ അലങ്കാരത്തിനും ചൂലുണ്ടാക്കാനും ചൂൽപുല്ല് വളർത്താം
നാം കടകളിൽ നിന്ന് വാങ്ങുന്ന പുൽച്ചൂല് ഉണ്ടാക്കുന്ന പുല്ല് നട്ടുവളർത്താം. ഉത്തേരേന്ത്യയിൽ കൃഷി ചെയ്യുന്ന ടൈഗർ ഗ്രാസ്, ചൂൽപുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് നമ്മുടെ തൊടിയിലും യഥേഷ്ടം വളരും. ഇതിന്റെ ചെടിക്ക് നീളമുള്ള ഇലകളാണ്. നട്ട് 6-7 മാസമാകുമ്പോൾ ഇത് ഒരാൾ പൊക്കത്തിൽ വളരും. ഒരു വർഷമാകുമ്പോൾ ഇത്
പൂത്ത് അറ്റം പുല്ലുപോലെ നീണ്ടു വളരും. കുലകളായി വളരുന്ന പുല്ല് 60-70 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് ഉണക്കി കൈപ്പിടിയിലൊതുങ്ങുന്ന കറ്റകളാക്കി പ്ലാസ്റ്റിക്ക് പിടി ഉറപ്പിക്കുകയോ കയർ കൊണ്ട് വലിച്ചുകെട്ടുകയോ ചെയ്യാം – പുൽച്ചൂൽ തയ്യാറായി കഴിഞ്ഞു.മഴയുടെ തുടക്കത്തിലാണ് ഇതിന്റെ തൈകൾ നടേണ്ടത്. രണ്ട് മീറ്റർ അകലത്തിൽ വേണം നടാൻ.